ഈ മാസം 22ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് സ്വപ്‌ന സുരേഷിന് ഇഡിയുടെ നോട്ടീസ്. നോട്ടീസ് അയച്ചിരിക്കുന്നത്. കൊച്ചിയിലെ ഓഫീസിൽ വെച്ചാകും ഇ ഡി ചോദ്യം ചെയ്യുക. സ്വപ്‌നയുടെ രഹസ്യമൊഴിയുടെ പകർപ്പ് ഇഡി ഉദ്യോഗസ്ഥർക്ക് ലഭിച്ച സാഹചര്യത്തിലാണ് ഇഡിയുടെ നീക്കം.
മൊഴി പകർപ്പ് പരിശോധിച്ച് പ്രഥമദൃഷ്ട്യാ തെളിവുകൾ ഉണ്ടെങ്കിൽ തുടരന്വേഷണം ആരംഭിക്കാനാണ് ഇഡിയുടെ നീക്കം. മൊഴി പകർപ്പ് അനുസരിച്ച് തുടരന്വേഷണം ആരംഭിക്കുകയാണെങ്കിൽ മുഖ്യമന്ത്രിയേയും കുടുംബത്തേയും അടക്കം ഇഡി ചോദ്യം ചെയ്‌തേക്കും. ബിരിയാണി ചെമ്പിൽ ലോഹ വസതുക്കൾ കടത്തിയതടക്കമുള്ള ഗുരുതര ആരോപണങ്ങൾ സ്വപ്നയുടെ മൊഴിയിലുണ്ട്.
മുഖ്യമന്ത്രി, മകൾ, ഭാര്യ, മുൻ പ്രിൻസിപ്പൽ സെക്രട്ടറി, മുൻ മന്ത്രിമാർ അടക്കമുള്ളവർക്ക് വിദേശത്തേക്ക് കറൻസി കടത്തിയ ഇടപാടിൽ പങ്കുണ്ടെന്നാണ് സ്വപ്‌ന സുരേഷ് കോടതിയിൽ നൽകിയ രഹസ്യ മൊഴിയിൽ പറഞ്ഞിരിക്കുന്നത്.
















