ബ്രഹ്മാണ്ഡ ചിത്രം ‘ബ്രഹ്മാസ്ത്ര’ യുടെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തതിന് പിന്നാലെ ചിത്രം ബഹിഷ്‌കരിക്കാന്‍ ആഹ്വാനം. ട്രെയ്‌ലറില്‍ രണ്‍ബീറിന്റെ കഥാപാത്രം ക്ഷേത്രത്തില്‍ കയറുന്ന ഒരു രംഗമുണ്ട്.ഈ രംഗത്തില്‍ താരം ചെരുപ്പ് ധരിച്ചുകൊണ്ടാണ് ക്ഷേത്രത്തില്‍ കയറിയത് എന്നും അത് തങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്നാണ് വിമർശനം. സിനിമ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ട്വിറ്ററില്‍ ക്യാംപെയിന്‍ നടക്കുകയാണ്. ട്രെയ്‌ലറിലെ രംഗം സ്‌ക്രീന്‍ഷോട്ട് എടുത്ത് പ്രചരിപ്പിക്കുന്നുമുണ്ട്.
രൺബീർ കപൂർ, അമിതാഭ് ബച്ചൻ, ആലിയ ഭട്ട്, നാഗാർജുന എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നത് അയൻ മുഖർജിയാണ്. ഈ ചിത്രം ഇന്ത്യൻ സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയർത്താൻ കഴിയും എന്നാണ് വിലയിരുത്തൽ. മൂന്ന് ഭാഗങ്ങളായിട്ടാണ് പുറത്തിറങ്ങുന്ന ചിത്രത്തിൽ ഷാരൂഖ് ഖാൻ അതിഥിവേഷത്തിൽ എത്തുന്നു. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ രാജമൗലി ഈ ചിത്രം തിയറ്ററുകളിലെത്തിക്കും.. ‘ബ്രഹ്മാസ്ത്ര’: ഭാഗം ഒന്ന്: ശിവ എന്നാണ് ആദ്യ ഭാഗത്തിന്റെ പേര്.സിനിമയുടെ ട്രെയിലർ ജൂൺ 15ന് റിലീസ് ചെയ്തു. ചിത്രത്തിന്റെ ദക്ഷിണേന്ത്യൻ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് സംവിധായകൻ എസ്.എസ്. രാജമൗലിയാണ്.
















