മലയാളത്തിന്റെ പ്രിയ തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ ഓർമകൾക്ക് രണ്ടു വയസ്. നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് സച്ചിയിലൂടെ മലയാള സിനിമ കണ്ടു. ചെയ്തു തീർക്കാൻ നിരവധി സിനിമാകഥകൾ ബാക്കിവച്ചാണ് വിടപറഞ്ഞത്. സച്ചിയുടെ കയ്യൊപ്പ് പതിഞ്ഞ സിനിമകൾ എല്ലാം ജനപ്രിയമായിരുന്നു.
പൃഥ്വിരാജ് നായകനായ ചോക്ലേറ്റ് ആയിരുന്നു സച്ചി-സേതു കൂട്ട് ഒരുമിച്ച ആദ്യ ചിത്രം.സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശമാണ് സച്ചിയെയും സേതുവിനെയും വക്കീൽ ജോലിയിൽ നിന്ന് സിനിമാ മേഖലയിലെത്തിച്ചത്.റോബിന്‍ഹുഡ്, മേക്കപ്പ്മാന്‍, സീനിയേഴ്‌സ്, ഡബിള്‍സ് തുടങ്ങിയ ഇവരുടെ കൂട്ടുകെട്ടിൽ ഇറങ്ങിയ വാണിജ്യ സിനിമകൾ എല്ലാം ആരാധകർക്ക് പുതിയ കഥയും ആസ്വാദനവും നൽകി.മലയാളത്തിൽ കച്ചവടവും കലയും ഒരുമിച്ച സിനിമ അനുഭവങ്ങൾ നൽകിയ സംവിധായകൻ കൂടിയായിരുന്നു സച്ചി.
സച്ചിയുടെ ആദ്യ സ്വതന്ത്ര തിരക്കഥ മോഹൻലാൽ നായകനായ ‘റണ്‍ ബേബി റണ്‍’ ആണ് . പിന്നീട് ചേട്ടായീസ്, രാമലീല, ഷെര്‍ലക് ടോംസ്, ഡ്രൈവിങ് ലൈസന്‍സ് എന്നിവയുടെയും തിരക്കഥാകൃത്തായി. അനാര്‍ക്കലി, അയ്യപ്പനും കോശിയും എന്നീ സിനിമകള്‍ സച്ചി സ്വന്തമായി തിരക്കഥയൊരുക്കി സംവിധാനം ചെയ്തു.സച്ചിയുടെ ആദ്യ സംവിധാന സംരംഭമായ ‘അനാർക്കലി’ ഏറെ പ്രേക്ഷക പ്രശംസ നേടി. 2017ൽ ദിലീപ് നായകനായ രാമലീലയിലൂടെയാണ് സച്ചി വീണ്ടും തിരിച്ചുവന്നു.അയ്യപ്പനും കോശിയുമാണ് സച്ചിയുടെ അവസാന ചിത്രം.സച്ചിയുടെ അപ്രതീക്ഷിത വിയോഗം ‘അയ്യപ്പനും കോശിയും’ എന്ന സിനിമയുടെ വിജയത്തിളക്കത്തില്‍ നില്‍ക്കുമ്പോഴായിരുന്നു. ഒരുപാട് സ്വപ്നങ്ങളും അതിലേറെ കഥകളും ബാക്കി വെച്ചാണ് സച്ചി വിടവാങ്ങിയത്.
















