നടൻ കമൽഹാസന്റെ പേരിൽ അദ്ദേഹത്തിന്റെ ആരാധകർ കൊൽക്കത്തയിൽ ക്ഷേത്രം നിർമിക്കുകയാണ്. അടുത്തിടെ ഇറങ്ങിയ വിക്രം സിനിമയുടെ വൻ വിജയത്തോടെ ക്ഷേത്രത്തിന്റെ നിർമാണ പദ്ധതികൾ കൂടുതൽ വേഗത്തിൽ നടക്കുകയാണ്.കൊൽക്കത്തയിലെ ഖിദിർപൂർ ഏരിയയിൽ നിന്നുള്ള ഒരു കൂട്ടം ആരാധകർ കമൽഹാസനെ ആദരിക്കുന്നതിനായി ഒരു ക്ഷേത്രം പണിയാൻ പ്രചോദിപ്പിച്ചിരിക്കുകയാണ് .
ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു,.ക്ഷേത്രം ഉദ്ഘാടനം ചെയ്യണമെന്ന് അഭ്യർത്ഥിച്ച് ആരാധക സംഘം കമൽഹാസനും ക്ഷണക്കത്ത് അയച്ചിട്ടുണ്ട്. ഈ വർഷം ദുർഗാ പൂജയ്‌ക്കിടെ ക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്നാണ് റിപ്പോർട്ട്.
നാല് വർഷത്തിന് ശേഷം കമൽഹാസൻ വെള്ളിത്തിരയിലേക്ക് മികച്ച തിരിച്ചുവരവ് നടത്തിയ ചിത്രമാണ് വിക്രം. ഇതിനകം തന്നെ ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസിൽ 200 കോടിയിലധികം കളക്ഷനാണ് ചിത്രം നേടിയത്.
















