തിരുവനന്തപുരം: കൊവിഡ് മൂലം മരിച്ച പ്രവാസികളുടെ കുടുംബത്തിന് സർക്കാർ ധനസഹായം നൽകണമെന്ന് ലോകകേരള സഭയിലെ പ്രതിനിധികൾ. എയർ കേരള യാഥാർത്ഥ്യമാക്കണമെന്നും പ്രവാസികൾ ആവശ്യപ്പെടുന്നു. മേഖല തിരിച്ച് പ്രവാസികളുടെ സമ്മേളനം വിളിക്കണമെന്നാണ് എം.എ.യൂസുഫലിയുടെ നിർദ്ദേശം. മൂന്നുദിവസത്തെ ലോക കേരള സഭ ഇന്ന് സമാപിക്കും
കൊവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട പ്രവാസികളുടെ പുനരധിവാസം സർക്കാർ ഉറപ്പാക്കണം. അഞ്ച് ലക്ഷം രൂപ മെഡിക്കൽ ഇൻഷുറൻസ് നടപ്പിലാക്കണം. എംബസി ഇല്ലാത്ത രാജ്യങ്ങളിൽ തൊഴിൽ ചെയ്യുന്നവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ ലോക കേരള സഭ അംഗങ്ങളെ നിയമിക്കണം. മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കാൻ സർക്കാർ സഹായം വേണം. യാത്രാക്ലേശം പരിഹരിക്കാൻ കൂടുതൽ വിമാന സർവ്വീസ് അനുവദിക്കണം. ഇങ്ങനെ പോകുന്നു ലോക കേരള സഭയിൽ പ്രവാസികൾ ഉയർത്തുന്ന ആവശ്യങ്ങൾ.
















