ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. വൈകിട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജൂൺ 18 വരെ നീണ്ടുനിൽക്കുന്ന ലോക കേരള സഭയിൽ, 65 രാജ്യങ്ങളിൽ നിന്നും 21 സംസ്ഥാനങ്ങളിൽ നിന്നുമുള്ള പങ്കാളിത്തം ഉണ്ടാകും. 169 ജന പ്രതിനിധികളും 182 പ്രവാസികളും അടക്കം ആകെ 351 പേർ ലോക കേരള സഭയുടെ ഭാഗമാകും. ഇരുപത് ശതമാനം വനിതാ പ്രാതിനിധ്യം ഉറപ്പാക്കും. ചെലവ് ചുരുക്കിയാണ് ലോക കേരള സഭ സംഘടിപ്പിക്കുന്നതെന്ന് സ്പീക്കർ പറഞ്ഞു.
പ്രളയം, കോവിഡ്, യുക്രൈൻ യുദ്ധം എന്നീ വിഷയങ്ങളുയർത്തുന്ന വെല്ലുവിളികൾക്കിടെയാണ് മൂന്നാംലോക കേരള സഭ സമ്മേളിക്കുന്നത്. ലോക കേരള സഭക്കായി മൂന്ന് കോടിരൂപയും ആഗോള സാംസ്‌കാരികോത്സവത്തിനായി ഒരു കോടിയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. പരിപാടികൾ സ്‌പോൺസർഷിപ്പിലൂടെയും നടത്തും. നിയമസഭാ മന്ദിരത്തിൽ നടക്കുന്ന സമ്മേളനത്തിൽ 8 വിഷയാധിഷ്ഠിത ചർച്ചകളുമുണ്ടാകും.
















