അടുത്തിടെയായിരുന്നു ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെയും വിഘ്‌നേഷിന്റെയും വിവാഹം കഴിഞ്ഞത്. സിനിമ മേഖലയിൽ നിന്ന് നിരവധി താരങ്ങൾ വിവാഹത്തിന് പങ്കെടുത്തിരുന്നു.ഇപ്പോഴിതാ നയൻതാര കല്യാണത്തിന് വിളിച്ചില്ലേ എന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് നടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസൻ നൽകിയ മറുപടിയാണ് വൈറൽ ആകുന്നത്.
ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായ ‘ലവ് ആക്ഷന്‍ ഡ്രാമ’യിലെ നായികാ കൂടിയായിരുന്നു നയന്‍താര.’വിവാഹത്തിന് എന്നെ വിളിച്ചിരുന്നു,ഞാന്‍ പോയില്ല, വേണ്ടെന്ന് വച്ചു’ പ്രസ് മീറ്റിന്റെയും അഭിമുഖത്തിന്റെയും തിരക്കിലാണെന്ന് അവരെ അറിയിച്ചു,എന്നാണ് ധ്യാൻ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞത്.’പ്രകാശന്‍ പറക്കട്ടെ’ എന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണ് ധ്യാന്‍.
ജൂൺ ഒൻപതിനായിരുന്നു വിഘ്നേഷ് ശിവന്റെയും നയൻതാരയുടെയും വിവാഹം. ഇരുവരും ചെന്നൈ മഹാബലിപുരത്തെ റിസോട്ടിൽ വച്ചാണ് വിവാഹിതരായത്.
















