നാഷണല്‍ ഹെറാള്‍ഡ് കേസിൽ അന്വേഷണം നേരിടുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഉത്തരങ്ങളില്‍ തൃപ്തിയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍. ഇഡിയില്‍ നിന്നുള്ള വിവരങ്ങള്‍ അനുസരിച്ച് , ഓരോ ചോദ്യത്തിനും എങ്ങനെ ഉത്തരം നല്‍കാമെന്നും എന്തൊക്കെ ഒഴിവാക്കണമെന്നും രാഹുലിനെ ആരോ പഠിപ്പിച്ചതായി തോന്നുന്നതായും ഇഡി ഉദ്യോഗസ്‌ഥർ പറഞ്ഞു .
തുടര്‍ച്ചയായ രണ്ടാം ദിവസവും രാഹുല്‍ ഗാന്ധി ഇ ഡിയ്ക്കു മുന്നില്‍ ഹാജരായി. തിങ്കളാഴ്ചത്തെ ചോദ്യം ചെയ്യലില്‍ സമയക്കുറവ് മൂലം അടുത്ത ദിവസവും ഹാജരാകാന്‍ രാഹുല്‍ ഗാന്ധിയോട് ഇ ഡി ആവശ്യപ്പെടുകയായിരുന്നു. ഒന്നാം ദിവസത്തെ ചോദ്യം ചെയ്യലിന്റെ ആദ്യ പകുതിയില്‍, യംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിലെ ഓഹരി പങ്കാളിത്തവും അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡും യംഗ് ഇന്ത്യയും ഉള്‍പ്പെട്ട ചില സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച രേഖകള്‍ രാഹുല്‍ ഗാന്ധിയെ കാണിച്ചിരുന്നു. ഈ കമ്പനികളുടെ പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് രാഹുല്‍ ഗാന്ധിയുടെ മിക്ക ഉത്തരങ്ങളിലും തൃപ്തരായില്ലെന്നാണ് ചില വൃത്തങ്ങളില്‍ നിന്നുള്ള സൂചന.
















