പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ‘കടുവ’യുടെ രണ്ടാം ടീസര്‍ പുറത്തുവിട്ടു.കടുവാക്കുന്നേല്‍ കുറുവച്ചന്റെ ആക്ഷന്‍ രംഗങ്ങളാണ് ടീസറിൽ. ജൂണ്‍ 30ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ‘കടുവ’ റിലീസ് ചെയ്യും.
കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പ്ലാന്ററുടെ റോളിലാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്.സംയുക്ത മേനോന്‍, സിദ്ദിഖ്, വിജയരാഘവന്‍, സുദേവ് നായര്‍, സീമ, അര്‍ജുന്‍ അശോകന്‍, കലാഭവന്‍ ഷാജോണ്‍, അജു വര്‍ഗീസ്, സായ്കുമാര്‍, ദിലീഷ് പോത്തന്‍, രാഹുല്‍ മാധവ്, ജനാര്‍ദനന്‍,റീനു മാത്യൂസ്, മീനാക്ഷി, പ്രിയങ്ക നായര്‍ തുടങ്ങിയ താരനിരകളും ചിത്രത്തില്‍ അണിനിരക്കുന്നു.
‘കടുവ’യില്‍ ജയിംസ് ഏലിയാസ് മാഞ്ഞിലേടത്ത് എന്ന ഐപിഎസ് ഉദ്യോഗസ്ഥനായി വില്ലൻ റോളിൽ വിവേക് ഒബ്‌റോയ് എത്തുന്നു. വിവേക് ഒബ്‌റോയ് അഭിനയിക്കുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് കടുവ. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫനുമാണ് നിര്‍മ്മാണം. ജിനു വി. എബ്രഹാം ആണ് തിരക്കഥ.
















