ഭക്ഷണത്തോട് ഏറെ താല്‍പര്യമുള്ളവരാണെങ്കില്‍ അവര്‍ക്ക് പാചകത്തോടും താല്‍പര്യമുണ്ടാകാനുള്ള സാധ്യതകൾ ഏറെയാണ്. അത്തരത്തില്‍ ഭക്ഷണത്തോടും പാചകത്തോടും ഒരുപോലെ താല്‍പര്യം കാണിക്കുന്നൊരാളാണ് കമൽ ഹാസന്റെ മോളും നടിയും ഗായികയുമായ ശ്രുതി ഹാസന്‍.
പക്ഷെ കഴിഞ്ഞ ദിവസം ശ്രുതി ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചൊരു വീഡിയോ ശ്രുതിയുടെ ഇതുവരെയുള്ള താല്‍പര്യങ്ങള്‍ക്കെല്ലാം വിപരീതമായതായിരുന്നു. തനിക്ക് പാചകത്തോടുള്ള ഇഷ്ടമൊക്കെ തീര്‍ന്നു എന്നായിരുന്നു മടുപ്പ് പ്രകടിപ്പിച്ചുകൊണ്ട് ശ്രുതി വീഡിയോയില്‍ പറയുന്നു.
അടുക്കളയില്‍ പാചകം ചെയ്യുന്നതിനിടെ തന്നെയാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. കൂണ്‍ ചേര്‍ത്ത പാസ്തയോ മറ്റോ ആണ് ശ്രുതി പാകം ചെയ്യുന്നത്. ഇടയ്ക്ക് കൈകൊണ്ട് മുഖം ഒപ്പുന്നതും കാണാം.
കനത്ത ചൂട് സഹിക്കാന്‍ വയ്യാത്ത കാരണമാണ് പാചകത്തിനോടുള്ള ഇഷ്ടം പോകുന്നതായി ശ്രുതി പറയുന്നു.
















