ലേഡി സൂപ്പർസ്റ്റാർ നയൻതാര പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രമാണ് ‘ഒ 2’. ജി എസ് വിഘ്‍നേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജി എസ് വിഘ്‍നേഷിന്റേത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. ‘ ഒ 2’ എന്ന ചിത്രത്തിലെ ഒരു ഗാനത്തിന്റെ ലിറിക്ക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ .
‘വാനം യാവും’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. പ്രദീപ് കുമാറാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിശാല്‍ ചന്ദ്രശേഖര്‍ ആണ് സംഗീത സംവിധായകൻ. ധരണ്‍ കെ ആര്‍ ആണ് ഗാനരചന. ശ്വസനസംബന്ധമായ രോഗാവസ്ഥയുള്ള മകന്‍റെ അമ്മയാണ് നയന്‍താരയുടെ കഥാപാത്രം. ഒരു യാത്രയ്ക്കിടെ, അവരടക്കം സഞ്ചരിക്കുന്ന ബസ് അപകടത്തില്‍ പെട്ട് അസ്വാഭാവിക സാഹചര്യത്തിലാകുന്നതാണ് ചിത്രത്തിന്റെ ഉള്ളടക്കം.
















