മലയാള സിനിമയിലെ ടെക്‌നീഷ്യന്മാരുടെ കൂട്ടായ്മയായ മാക്ട പുനസംഘടിപ്പിച്ചു. മെക്കാർട്ടിനെയാണ് മാക്ടയുടെ 2022 – 25 കാലത്തേക്കുള്ള ചെയർമാനായി തെരഞ്ഞെടുത്തത്. എം. പദ്മകുമാർ സംഘടനയുടെ ജനറൽ സെക്രട്ടറിയാകും.
2022 മുതൽ 2025 വരെയുള്ള പുതിയ നിർവാഹക സമിതി അംഗങ്ങളെയാണ് ഇന്ന് പ്രഖ്യാപിച്ചത്. ശത്രുഘനൻ, ജോഷി മാത്യു എന്നിവർ വൈസ് ചെയർമാൻമാർ ആകും. ജോയിന്റ് സെക്രട്ടറിമാരായി പി.കെ. ബാബുരാജ്, സുരേഷ് പൊതുവാൾ, വ്യാസൻ ഇടവനക്കാട് എന്നിവരെയും തെരഞ്ഞെടുത്തു. കോളിൻസ് ലിയൊഫിൽ ആണ് പുതിയ ട്രഷറർ.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ : ജി.എസ്. വിജയൻ വേണുഗോപാൽ, സിദ്ധാർഥ് ശിവ, എം. ബാവ, സന്തോഷ് വർമ്മ, മേജർ രവി, പ്രദീപ് ചൊക്ലി, ഗിരിശങ്കർ, ഷാജി പട്ടിക്കര, സുദീപ്കുമാർ, ഗോപിസുന്ദർ, എൻ.ഹരികുമാർ.
















