ആരാധകരുടെ പ്രിയപ്പെട്ട നടി കാജൽ അഗർവാൾ സോഷ്യൽ മീഡിയയിലൂടെ മകന്റെ ചിത്രം പങ്കുവെച്ചു. നീൽ കിച്‌ലു എന്നാണ് കാജലിന്റെ മകന്റെ പേര് .നീൽ കിച്‌ലു, ജീവിതത്തിലെ എന്റെ സ്നേഹവും ഹൃദയത്തുടിപ്പും.’എന്നാണ് മകനൊപ്പമുള്ള ചിത്രം പങ്കുവച്ച് കാജൽ കുറിച്ചത്.
അമ്മയായ ശേഷം ഇതാദ്യമായാണ് മകന്റെ ചിത്രം നടി പങ്കുവയ്ക്കുന്നത്. ഏപ്രിൽ 19നായിരുന്നു നീലിന്റെ ജനനം.കീർത്തി സുരേഷ്, റാഷി ഖന്ന തുടങ്ങി നിരവധി താരങ്ങളാണ് കാജലിന്റെ ചിത്രത്തിനു കമന്റുകളുമായി എത്തിയത്. 2020 ഒക്ടോബർ 30 നാണ് കാജൽ അഗർവാളും ഗൗതം കിച്‌ലുവും വിവാഹിതരാകുന്നത്. ഇരുവരും കുട്ടിക്കാലം മുതൽ അടുത്ത സുഹൃത്തുക്കളായിരുന്നു.
















