ബോളിവുഡ് നടൻ ശക്തി കപൂറിന്റെ മകൻ സിദ്ധാന്ത് കപൂറിനെ മയക്കുമരുന്ന് കഴിച്ചെന്നാരോപിച്ച് പോലീസ് കസ്റ്റഡിയിലെടുത്തു.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച രാത്രി നഗരത്തിൽ നടന്ന പാർട്ടിയിൽ ബെംഗളൂരു പോലീസ് ആണ് കസ്റ്റഡിയിലെടുത്തത് .
എംജി റോഡിലെ പാർട്ടി നടത്തിയ ഒരു ഹോട്ടലിൽ പോലീസ് റെയ്ഡ് നടത്തി. മയക്കുമരുന്ന് കഴിച്ചതായി സംശയിക്കുന്ന 35 പേരുടെ സാമ്പിളുകൾ ശേഖരിച്ചതിൽ പോസിറ്റീവായ ആറുപേരിൽ ഒരാളിൽ സിദ്ധാന്തും ഉണ്ട്. ഇവർ മയക്കുമരുന്ന് കഴിച്ച് പാർട്ടിക്ക് വന്നതാണോ അതോ ഹോട്ടലിൽ വെച്ചാണോ കഴിച്ചത് എന്ന കാര്യം വ്യക്തമല്ല.
‘ഷൂട്ടൗട്ട് അറ്റ് വഡാല’, ‘അഗ്ലി’, ‘ഹസീന പാർക്കർ’, ‘ചെഹ്രെ’ തുടങ്ങിയ സിനിമകളിലും അദ്ദേഹം അഭിനയിച്ചു. ‘ഭാഗം ഭാഗ്’, ‘ചപ് ചുപ് കേ’, ‘ഭൂൽ ഭുലയ്യ’, ‘ധോൾ’ തുടങ്ങിയ ചിത്രങ്ങളിൽ സഹസംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്.
















