തിരുവനന്തപുരം: തിരുവനന്തപുരത്ത് സാമൂഹ്യ പ്രവർത്തകയ്ക്ക് നേരെ കെഎസ്ആർടിസി ബസില്‍ ലൈംഗികാതിക്രമമെന്ന് പരാതി. നെയ്യാറ്റിന്‍കരയിലേക്കുള്ള യാത്രയ്ക്കിടെ സഹയാത്രികന് കടന്നുപിടിച്ചെന്നാണ് സാമൂഹ്യ പ്രവര്‍ത്തകയായ യുവതി പറയുന്നത്.
തിരുവനന്തപുരത്ത് ഒരു പരിപാടിയില്‍ പങ്കെടുത്ത് നെയ്യാറ്റിന്‍കരയിലേക്ക് പോകുന്നതിനിടെ മുടവൂര്പ്പാറയ്ക്കും ബാലരാമപുരത്തിനും ഇടയിലാണ് സംഭവം നടന്നത്. കെഎസ്ആര്‍ടിസി ബസില്‍ ദുരനുഭവം ഉണ്ടായെന്ന് യുവതി ഫേസ്ബുക്ക് കുറിപ്പിലൂടെ പുറത്തറിയിക്കുകയായിരുന്നു.
കെ.എല്‍ 15- 8789 എന്ന നമ്പര്‍ ബസിലാണ് സംഭവം നടന്നത്. കണ്ടക്ടര്‍ പ്രതിയെ തടഞ്ഞുവെയ്ക്കുകയും വണ്ടി പോലീസ് സ്റ്റേഷനിലേക്ക് എടുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തെങ്കിലും ഇയാള്‍ രക്ഷപ്പെട്ടുവെന്നും ബസിലെ സഹയാത്രികരാരും തന്നെ ഇയാളെ പിടികൂടാന്‍ സഹായിച്ചില്ലെന്നും ഫെയ്സ്ബുക്ക് പോസ്റ്റില്‍ യുവതി വ്യക്തമാക്കുന്നു.
സംഭവത്തെക്കുറിച്ച് ബാലരാമപുരം പൊലീസിന് ഇ-മെയിൽ വഴി യുവതി പരാതി നൽകി. നാളെ നേരിട്ട് പരാതി നൽകും.