കൊച്ചി: സ്വപ്ന സുരേഷിന്‍റെ വക്കീലായത് കൊണ്ടാണ് തനിക്കെതിരെ കേസെടുത്തതെന്ന് അഡ്വ. കൃഷ്ണരാജ് വ്യക്തമാക്കി. താൻ ഒരു മതനിന്ദയും നടത്തിയിട്ടില്ല. ഭീഷണിപ്പെടുത്തി കേസിൽ നിന്ന് പിന്തിരിപ്പിക്കാനാവില്ലെന്നും കൃഷ്ണരാജ് പറഞ്ഞു. ഷാജ് കിരൺ പറഞ്ഞതെല്ലാം ശരിയാകുകയാണ്. സ്വപ്നയുടെ വക്കീലിനെ പൂട്ടുമെന്ന് ഷാജ് കിരണ്‍ പറഞ്ഞിരുന്നു. അതിന് പിന്നാലെ പൊലീസ് ഇപ്പോൾ കേസെടുത്തു. 164 മൊഴിക്ക് ഇനി രഹസ്യ സ്വഭാവമില്ലെന്നും അഫിഡവിറ്റായി കോടതിയിൽ കൊടുത്തിട്ടുണ്ടെന്നും അഡ്വ. കൃഷ്ണരാജ് മാധ്യമങ്ങളോട് വ്യക്തമാക്കി.
തനിക്ക് സംഘപരിവാർ സംഘടനകളുമായി യാതൊരു ബന്ധമൊന്നുമില്ല. ഇത്തരം ആരോപണങ്ങൾക്ക് മറുപടിയില്ല. സംഘപരിവാർ ബന്ധമുണ്ടെങ്കിൽ തന്നെ എന്താണ് തെറ്റ്. പിണറായി മോഷണം നടത്തിയാൽ പറയാൻ പാടില്ലേ എന്നും കൃഷ്ണരാജ് ചോദിക്കുന്നു.
















