വിക്രം വേദ ഹിന്ദി റീമേക്കിന്‍റെ ചിത്രീകരണം കഴിഞ്ഞു. ചിത്രീകരണം പൂർത്തിയായതിന്റെ വിവരം ഹൃത്വിക് റോഷന്‍ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുകയാണ് .സംവിധായക ദമ്പതികള്‍ക്കും സെയ്ഫ് അലി ഖാനും ഒപ്പമുള്ള ചിത്രങ്ങളാണ് ഹൃത്വിക് ട്വീറ്റ് ചെയ്തത്.
വിക്രം വേദ പാക്കപ്പ് ആയപ്പോള്‍ സന്തോഷകരമായ നിരവധി ഓര്‍മ്മകളും ആക്ഷനും ത്രില്ലും ഒപ്പം ഈ ചിത്രത്തിന്‍റെ നിര്‍മ്മാണത്തിലേക്ക് എല്ലാവരും നടത്തിയ കഠിനാധ്വാനവുമൊക്കെയാണ് മനസിലേക്ക് എത്തുന്നത്. റിലീസ് തീയതി അടുക്കുമ്പോള്‍ ആവേശവും പരിഭ്രമവുമുണ്ട്, ഹൃത്വിക് ട്വിറ്ററില്‍ കുറിച്ചു. ഹിന്ദി റീമേക്കില്‍ വിക്രം ആവുന്നത് സെയ്ഫും വേദയാവുന്നത് ഹൃത്വിക്കുമാണ്.
സെയ്ഫ് അലി ഖാന്‍, ഹൃത്വിക് റോഷന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങൾ. പുഷ്കര്‍- ഗായത്രി തന്നെയാണ് ചിത്രം ഹിന്ദിയിലും ഒരുക്കുന്നത്. പുഷ്കര്‍- ഗായത്രിയുടെ സംവിധാനത്തില്‍ 2017ല്‍ തമിഴ് ചിത്രം വിക്രം വേദയുടെ റീമേക്കാണ് ഹിന്ദിയില്‍ ഇപ്പോള്‍ ഒരുങ്ങുന്നത്. സെപ്റ്റംബര്‍ 30 ആണ് പ്രഖ്യാപിച്ചിരിക്കുന്ന റിലീസ് തീയതി.
As we called it a wrap on set, my mind is flooded with all the happy memories, testing times, action, thrill and hardwork we all have put into #VikramVedha. Doing a little excited-nervous dance in my head today.. as we inch closer to our release date.
See you at the cinemas. 😊 pic.twitter.com/fk2tzvp9qf
— Hrithik Roshan (@iHrithik) June 10, 2022
















