ജോലിക്ക് പോകാന്‍ സമ്മർദ്ദം ചെലുത്തിയതിനെ തുടർന്ന് ഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ജബല്പൂരില് ആണ് സംഭവം . വൈഭര്‍ സാഹു എന്ന യുവാവാണു ഭാര്യ ഋതുവിനെ കുട്ടി ആത്മഹത്യ ചെയ്തത്.
സാഹുവിന്റെ അമ്മയും സഹോദരനും പുറത്തുപോയ സമയത്താണ് സംഭവം. ഡ്രൈവറായി ജോലി ചെയ്തിരുന്ന സാഹു കഴിഞ്ഞ പതിനഞ്ച് ദിവസങ്ങളായി ജോലിക്ക് പോയിരുന്നില്ല. ഈ സമയങ്ങളിൽ ഋതു ജോലിക്ക് പോകാനായി സാഹുവിനെ നിര്‍ബന്ധിച്ചിരുന്നു. ഇതിലുള്ള ദേഷ്യമാണ് സാഹു ഭാര്യയെ കൊലപ്പെടുത്തിയത്.
സംഭവം നടന്ന ദിവസവും ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി എന്നും തുടര്‍ന്ന് ഋതുവിനെ സാഹു കത്രിക കൊണ്ട് പല തവണ കുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ഗുരുതരമായ പരുക്കേറ്റ ഋതു വൈകാതെ തന്നെ മരണത്തിന് കീഴടങ്ങി. തുടർന്ന് സാഹു ആത്മഹത്യ ചെയ്തു.
വീട്ടില്‍ തിരിച്ചെത്തിയ അമ്മയും സഹോദരനുമാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.തുടർന്ന് പോലീസിൽ അറിയിച്ചു.സംഭവത്തില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു.