തിരുവനന്തപുരത്ത് ഫ്‌ളാറ്റ് നിർമാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം.ഇന്ന് രാവിലെ 10 മണിക്ക് ശേഷമാണ് അപകടം ഉണ്ടായത്. മണ്ണിനടിയിൽപ്പെട്ട തൊഴിലാളിയെ രണ്ട് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി.
തൊഴിലാളികൾ താമസിച്ചയിടമാണ് ഇടിഞ്ഞത്. വലിയ കോൺക്രീറ്റ് സ്ലാബ് ഒരു തൊഴിലാളിയുടെ കാലിലേക്ക് വീഴുകയായിരുന്നു.
















