മയക്കുമരുന്നു കേസില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്ത നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സഞ്ജയ് സിംഗിന്റെ കൂടുതൽ വെളിപ്പെടുത്തൽ. ഒരു അഭിമുഖത്തിലാണ് സഞ്ജയ് സിംഗ് കേസിനെക്കുറിച്ച് വിശദമായി പറഞ്ഞത്. കേസിന്റെ അന്വേഷണം പുരോഗമിക്കവേ താന്‍ ഇത്രയും ശിക്ഷ അനുഭവിക്കാന്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് ആര്യന്‍ ഖാന്‍ തന്നോട് ചോദിച്ചുവെന്ന് സഞ്ജയ് സിംഗ് വ്യക്തമാക്കുന്നു.
‘സര്‍, നിങ്ങളെന്നെ അന്താരാഷ്ട്ര മയക്കുമരുന്നു വ്യാപാരിയായി ചിത്രീകരിച്ചു. ഞാന്‍ അതിന് പണം മുടക്കുന്നുവെന്ന് പറഞ്ഞു. എനിക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ അസംബന്ധമല്ലേ? എന്റെ പക്കല്‍ മയക്കുമരുന്നു കണ്ടെത്തിയിട്ടില്ല, എന്നിട്ടും എന്നെ അറസ്റ്റ് ചെയ്തു. എന്റെ പ്രതിച്ഛായക്ക് കളങ്കം വരുത്തി. ഇത്രയും ആഴ്ച ജയിലില്‍ കിടക്കാന്‍ ഞാന്‍ എന്താണ് ചെയ്തത്. ഞാനിത് അര്‍ഹിച്ചിരുന്നോ’-എന്നാണ്സഞ്ജയ് സിംഗ് പറയുന്നത്.
കൂടാതെ നടന്‍ ഷാരൂഖ് ഖാനുമായുള്ള കൂടികാഴ്ചയെക്കുറിച്ചും സഞ്ജയ് സിംഗ് പറഞ്ഞു. തങ്ങളെ കൊടുംകുറ്റവാളികളായും സമൂഹത്തെ നശിപ്പിക്കുന്ന ഭീകരന്‍മാരായും ചിത്രീകരിച്ചുവെന്ന് ഷാരൂഖ് പറഞ്ഞതായും സഞ്ജയ് സിംഗ് വെളിപ്പെടുത്തുന്നു.
















