കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയ്ക്ക് ഇ ഡി പുതിയ നോട്ടീസ് അയച്ചു. ജൂൺ 23ന് അന്വേഷണ ഏജൻസിക് മുന്നിൽ ഹാജരാകണമെന്നാണ് നോട്ടീസിൽ. നാഷണൽ ഹെറാൾഡ് ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നേരത്തെ ഹാജരാകാൻ ഇഡി നോട്ടീസ് നൽകിയിരുന്നു .എന്നാൽ ജൂൺ രണ്ടിന് കോവിഡ് സ്ഥിരീകരിച്ചതോടെ സോണിയഗാന്ധി ഹാജരാകാൻ കഴിഞ്ഞില്ല.
സോണിയയെ കൂടാതെ മകൻ രാഹുൽ ഗാന്ധിയും ഈ കേസിൽ ഇഡി നോട്ടീസ് അയച്ചിരുന്നു. ജൂൺ 13ന് ഇഡിയ്ക്ക് മുന്നിൽ ഹാജരാകണം. അന്വേഷണത്തിന്റെ ഭാഗമായി മുതിർന്ന കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, പവൻ ബൻസാൽ എന്നിവരെ കേന്ദ്ര അന്വേഷണ ഏജൻസി ചോദ്യം ചെയ്തിരുന്നു.
കോൺഗ്രസിന്റ മുഖ പത്രമായിരുന്ന നാഷണൽ ഹെറാൾഡിന്റെ ആയിരക്കണക്കിന് കോടി രൂപ വിലമതിക്കുന്ന ഭൂമി സ്വന്തമാക്കിയെന്നും അതിനായി കോൺഗ്രസ് പാർട്ടിയുടെ ഫണ്ട് ദുർവിനിയോഗം ചെയ്തെന്നും ആരോപിച്ച് സോണിയാഗാന്ധിയ്ക്കും രാഹുൽ ഗാന്ധിയ്ക്കും എതിരേ മുൻ ബിജെപി എംപി സുബ്രഹ്‌മണ്യൻ സ്വാമി ഡൽഹി ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസിന്റെ അടിസ്ഥാനത്തിൽ ആണ് അന്വേഷണം.
















