കൊല്ലം: അഞ്ചലിലെ തടിക്കാട്ടിൽ രണ്ടരവയസുകാരനെ കാണാനില്ലെന്ന് പരാതി. അൻസാരി-ഫാത്തിമ ദമ്പതികളുടെ മകൻ ഫർഹാനെയാണ് കാണാതായത്.
വൈകുന്നേരം മുതലാണ് കുട്ടിയെ കാണാതായതെന്ന് ബന്ധുക്കൾ പറയുന്നു. പോലീസും ഫയർഫോഴ്സും നാട്ടുകാരും തെരച്ചിൽ തുടരുകയാണ്.
കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനുമായോ 9526610097 എന്ന നമ്പറിലോ ബന്ധപ്പെടുക.
















