മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും ഫണ്ട് അമേരിക്കയിലേക്കാണു പോകുന്നതെന്ന് ഷാജ് പറഞ്ഞെന്നു സ്വപ്നയുടെ ശബ്ദരേഖ. ചെറിയ ഭൂമിക്കച്ചവടം ചെയ്തു നടക്കുന്ന ആളല്ല ഷാജ്. അയാൾ പലതിന്റെയും ബെനാമിയാണ്. പല കമ്പനികളുടെയും ഡയറക്ടർ ബോർഡിൽ ഷാജുണ്ടെന്നും സ്വപ്ന പറഞ്ഞു.
ഷാജിനെ വളരെ നേരത്തേ അറിയാമെന്നാണ് സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.സുഹൃത്തായ ഷാജിനെ കുടുക്കാന്‍ ഉദ്ദേശം ഉണ്ടായിരുന്നില്ല. മകനെ നഷ്ടപ്പെടുമെന്ന് പറഞ്ഞപ്പോള്‍ ഭയന്നു പോയെന്നും സ്വപ്ന പറഞ്ഞു. മകളുടെ പേര് പറഞ്ഞാല്‍ മുഖ്യമന്ത്രി സഹിക്കില്ലെന്നും ഷാജ് പറഞ്ഞതായി സ്വപ്ന പറഞ്ഞു. അശ്ലീല വിഡിയോ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി. അങ്ങനെയുണ്ടെങ്കിൽ അത് പുറത്തുവിടണം. മാനസിക പീഡനം പരിധി വിട്ടപ്പോഴാണ് തെളിവ് പുറത്തുവിടുന്നത്.
അതേസമയം, രഹസ്യമൊഴി പിൻവലിപ്പിക്കാൻ ശ്രമിച്ചെന്ന സ്വപ്നയുടെ ആരോപണം ഷാജ് കിരൺ നിഷേധിച്ചിരുന്നു.
















