ആരാധകർ കാത്തിരുന്ന നയൻതാര-വിഘ്‌നേഷ് താരജോഡികളുടെ വിവാഹം കഴിഞ്ഞ ദിവസമായിരുന്നു. ഇപ്പോഴിതാ നയൻതാര വിഘ്‌നേഷിന് കൊടുത്ത സമ്മാനത്തെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്.വിവാഹസമ്മാനമായി വിഘ്‌നേഷ് ശിവന് നയന്‍താര 20 കോടിയുടെ ബംഗ്ലാവ് നല്‍കിയെന്നാണ് റിപ്പോർട്ടുകൾ. നയൻതാര വിഘ്‌നേഷിന്റെ പേരിലാണ് ബംഗ്ലാവ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നയന്‍താരയ്ക്ക് വിഘ്‌നേഷ് 5 കോടി വിലവരുന്ന ഡയമണ്ട് മോതിരവും സമ്മാനമായി നല്‍കി.
അതേസമയം വിവാഹ ശേഷം ഇരുവരും തിരുപ്പതിയിൽ ദർശനം നടത്താനെത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വിവാഹത്തിന് മുമ്പും പല തവണ ഇരുവരും ഒന്നിച്ച് തിരുപ്പതി ദർശനം നടത്തിയിട്ടുണ്ട്. തിരുപ്പതിയിൽ വച്ച് വിവാഹം കഴിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നതായി വിവാഹത്തിന് മുമ്പ് വിഘ്നേഷ് വെളിപ്പെടുത്തിയിരുന്നു.ചില അസൗകര്യങ്ങൾ മൂലം വേദി മാറ്റേണ്ടി വരുകയായിരുന്നു.
#Nayanthara and #VigneshShivan at thirumala temple today. #WikkiNayan #WikkiNayanWedding #Nayantharawedding pic.twitter.com/CB8ofd4td6
— NAYANwedsWIKKI🎊 (@kalonkarthik) June 10, 2022
ഏഴ് വർഷം നീണ്ട പ്രണയത്തിന് ശേഷം ഇന്നലെ ഇരുവരും ചെന്നൈ മഹാബലിപുരത്തെ റിസോർട്ടിൽ വെച്ചാണ് വിവാഹിതരായത്. വിവാഹത്തിന് ആശംസകൾ അറിയിച്ചും നന്മകൾ നേർന്നും സിനിമ രാഷ്ട്രീയ മേഖലയിലെ നിരവധി പേർ വിവാഹാഘോഷത്തിൽ പങ്കെടുത്തു.
















