കട്ടപ്പന: ബഫർസോൺ സംബന്ധിച്ച സുപ്രീംകോടതി ഉത്തരവിനെതിരേ ഇടുക്കി ജില്ലയിൽ എൽഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. രാവിലെ ആറുമുതൽ വൈകുന്നേരം ആറു വരെയാണു ഹർത്താൽ.
വിഷയത്തിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് എൽഡിഎഫ് ഹർത്താൽ നടത്തുന്നത്. ജനവാസമേഖലകളെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തണമെന്നാണ് എൽഡിഎഫ്, യുഡിഎഫ് മുന്നണികൾ ഉയർത്തുന്ന ആവശ്യം.
















