ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ പ്രമുഖ ടെലിവിഷൻ അവതാരകനും തഹ്രീകെ ഇൻസാഫ് പാർട്ടി മുൻ എംപിയുമായ ആമിർ ലിയാഖത്തിനെ (49) മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിൽ മരണാസന്നനായി കണ്ടെത്തിയ ലിയാഖത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
ബുധനാഴ്ച രാത്രി ലിയാഖത്തിന് അസ്വസ്ഥത അനുഭവപ്പെട്ടെങ്കിലും ആശുപത്രിയിൽ പോകാൻ തയാറായില്ല. വ്യാഴാഴ്ച രാവിലെ ലിയാഖത്തിന്റെ മുറിയിൽ നിന്ന് ഒരു നിലവിളി കേട്ടതായി അദ്ദേഹത്തിന്റെ ജീവനക്കാരൻ ജാവേദ് പറഞ്ഞുവെന്ന് റിപ്പോർട്ടുകൾ ഉണ്ട്.
















