കോഴിക്കോട്: എഴുത്തുകാരൻ വി ആർ സുധീഷിനെതിരെ സ്ത്രീത്വത്തെ അപമാനിച്ച വകുപ്പ് ചുമത്തി കേസ് എടുത്തു. ഫറോക്ക് സ്വദേശിയുടെ പരാതിയെ തുടർന്നാണ് വനിതാ പൊലീസ് കേസ് എടുത്തത്.
ഫോൺ വിളിച്ച് അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ പരാതിയാണ് സുധീഷിനെതിരെ ലഭിച്ചതെന്നും വിശദാംശങ്ങൾ അന്വേഷിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്നു കോഴിക്കോട് ടൗൺ അസി. കമ്മീഷണർ വ്യക്തമാക്കി.
















