തിരുവനന്തപുരം: വർക്കലയിൽ ഡിവൈഎഫ്ഐ- ബിജെപി സംഘര്‍ഷം. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ പ്രകടനം നടത്തുന്നതിനിടെയാണ് സംഭവം.
മുഖ്യമന്ത്രിയുടെ കോലം കത്തിക്കാൻ ബിജെപി പ്രവർത്തകർ ശ്രമിച്ചപ്പോൾ ഡിവൈഎഫ്ഐ പ്രവർത്തകർ തടയുകയായിരുന്നു. ഇതോടെ സംഘർഷമായി. രണ്ട് വനിതാ കൗൺസിലർമാർ അടക്കം മുന്ന് ബിജെപി പ്രവർത്തകർ ചികിത്സ തേടി.
ഡിവൈഎഫ്ഐ പ്രവർത്തകർ പി സി ജോർജിനെതിരെ പ്രതിഷേധ പ്രകടനം നടത്തി. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് ബിജെപി പ്രവർത്തകർ പ്രകടനം നടത്തിയത്. ഇവര്‍ മുഖ്യമന്ത്രിയുടെ മുഖ്യമന്ത്രിയുടെ കോലം കത്തിക്കാൻ ശ്രമിച്ചപ്പോൾ ഡിവൈഎഫ്ഐ പ്രവർത്തകർ തടയുകയായിരുന്നു.
തുടര്‍ന്ന് ബിജെപി പ്രവർത്തകർ മൈതാനം ജംഗ്ഷൻ ഉപരോധിക്കുകയാണ്.
















