മലയാളി സിനിമ പ്രേക്ഷകരുടെ പ്രിയ താരം നടൻ വിശാഖ് നായർ വിവാഹിതനായി. ജയപ്രിയ നായർ ആണ് വധു. ബെംഗളൂരുവില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു വിവാഹം. വിശാഖിന്റെ വിവാഹചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കഴിഞ്ഞ വർഷം നവംബറിലാണ് വിശാഖിന്റെ വിവാഹനിശ്ചയം കഴിഞ്ഞത്.

അരങ്ങേറ്റ ചിത്രമായ ആനന്ദം റിലീസ് ചെയ്ത് അഞ്ച് വർഷം പൂർത്തിയാകുന്ന വേളയിലാണ് വിശാഖ് തന്റെ വിവാഹവാർത്ത ആരാധകരുമായി പങ്കുവച്ചത്. ഒരുകൂട്ടം പുതുമുഖങ്ങളുമായി ഗണേഷ് രാജ് സംവിധാനം ചെയ്ത ആനന്ദം എന്ന ചിത്രത്തിലും വിശാഖ് നായർ അഭിനയിച്ചിട്ടുണ്ട്.


















