തിരുവനന്തപുരം: ആൾക്കൂട്ട ആക്രമണത്തിൽ അതിക്രൂരമായി കൊല്ലപ്പെട്ട അട്ടപ്പാടി മധുകേസിൽ വീണ്ടും സാക്ഷി കൂറ് മാറി. പതിനൊന്നാം സാക്ഷി ചന്ദ്രൻ ആണ് കൂറ് മാറിയത്. ഇതോടെ രണ്ടു പ്രോസികൂഷ്യൻ സാക്ഷികൾ കൂറുമാറി. മജിസ്‌ട്രേറ്റിനു കൊടുത്ത മൊഴിയും മാറ്റി. പൊലിസ് ഭീഷണിക്ക് വഴങ്ങി ആണ് ആദ്യം മൊഴി നൽകിയത് എന്ന് ചന്ദ്രന്‍ ഇന്ന് കോടതിയിൽ വ്യക്തമാക്കി.
ഇന്നലെ പത്താം സാക്ഷി ഉണ്ണികൃഷ്ണനും കൂറ് മാറിയിരുന്നു. പൊലിസ് ഭീഷണിക്ക് വഴങ്ങിയാണ് ആദ്യം മൊഴി നൽകിയത് എന്നാണ് ഉണ്ണിക്കൃഷ്ണനും ഇന്നലെ കേടതിയില്‍ പറഞ്ഞത്.
അതേസമയം, കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ പ്രതികള്‍ ശ്രമം നടത്തുന്നെന്ന് ആവര്‍ത്തിച്ച് മധുവിന്‍റെ കുടുംബം കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.
















