സോഷ്യൽ മീഡിയയിലെ വിദ്വേഷ പോസ്റ്റുകളിൽ നടപടി എടുത്ത് ഡൽഹി പോലീസ്. വിദ്വേഷ സന്ദേശങ്ങൾ പ്രചരിപ്പിച്ചതിനും, ക്രമസമാധാനം തകർക്കാൻ വിവിധ ഗ്രൂപ്പുകളെ പ്രേരിപ്പിച്ചതിനുമാണ് മാധ്യമപ്രവർത്തകയടക്കം 9 പേർക്കെതിരെ കേസെടുത്തത്.
പ്രവാച നിന്ദ നടത്തിയതിന് സസ്‌പെൻഡ് ചെയ്യപ്പെട്ട ബിജെപി മുൻ വക്താവ് നൂപുർ ശർമ്മ, പുറത്താക്കിയ ഡൽഹി ബിജെപി മീഡിയ ഇൻചാർജ് നവീൻ കുമാർ ജിൻഡാൽ, ശിവലിംഗിനെക്കുറിച്ച് വിവാദ ട്വീറ്റ് ചെയ്ത പീസ് പാർട്ടിയുടെ മുഖ്യ വക്താവാണ് ഷദാബ് ചൗഹാൻ, മാധ്യമപ്രവർത്തക സബാ നഖ്‌വി, രാജസ്ഥാനിൽ നിന്നുള്ള മൗലാന മുഫ്തി നദീം, ഹിന്ദു മഹാസഭ ഭാരവാഹി പൂജ ശകുൻ പാണ്ഡെ, അബ്ദുർ റഹ്മാൻ, അനിൽകുമാർ മീണ, ഗുൽസാർ അൻസാരി എന്നിവർക്കെതിരെയാണ് ഡൽഹി പോലീസിന്റെ നടപടി .
വിവിധ മതങ്ങളിൽപ്പെട്ടവർക്കെതിരെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത് . ക്രമസമാധാനം തകർക്കാൻ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച സോഷ്യൽ മീഡിയ സ്ഥാപനങ്ങളുടെ പങ്കും പ്രത്യേക സെൽ അന്വേഷിക്കും .
















