വാഹങ്ങളിൽ സണ്‍ഫിലിമും കൂളിങ് ഫിലിമും ഒട്ടിക്കുന്നതിനെതിരെ കര്‍ശന നടപടി എടുക്കാൻ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നൽകി ഗതാഗത കമ്മിഷണര്‍. ഇന്ന് മുതല്‍ പരിശോധന ആരംഭിക്കും.നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി സ്പെഷല്‍ ഡ്രൈവ് നടത്താനും പരിശോധനാ വിവരം റിപ്പോര്‍ട്ട് ചെയ്യാനും ഗതാഗത മന്ത്രി ആന്റണി രാജു ഗതാഗത കമ്മിഷണര്‍ക്കു നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണു നടപടി.
വാഹനങ്ങളുടെ സേഫ്റ്റി ഗ്ലാസുകളില്‍ യാതൊരു രൂപമാറ്റവും അനുവദിക്കില്ല.കൂളിങ് ഫിലിം, ടിന്റഡ് ഫിലിം, ബ്ലാക്ക് ഫിലിം എന്നിവ വാഹനങ്ങളുടെ ഗ്ലാസുകളില്‍ ഒട്ടിക്കരുതെന്ന് സുപ്രീം കോടതി വിധിയുണ്ട്.
















