പാലക്കാട്: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രതി സരിത്തിനെ പാലക്കാട്ടെ ഫ്ളാറ്റിൽ എത്തി കൊണ്ടുപോയത് വിജിലൻസ് സംഘമെന്ന് സ്ഥിരീകരണം. പാലക്കാട്ടെ വിജിലൻസ് യൂണിറ്റാണ് സരിത്തിനെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.
ലൈഫ് മിഷൻ കേസിൽ സ്വപ്നയ്ക്കൊപ്പം സരിത്തും പ്രതിയാണ്. ഈ കേസുമായി ബന്ധപ്പെട്ടാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നതെന്നാണ് സൂചനകൾ ലഭിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ നൽകാൻ പോലീസ് തയാറായിട്ടില്ല.
















