കോട്ടയം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഒന്നാം പ്രതിയെന്ന് താന്‍ പറഞ്ഞത് ശരിയായെന്ന് പി സി ജോര്‍ജ് വ്യക്തമാക്കി. ഫെബ്രുവരി 14ന് ഇക്കാര്യം താന്‍ പറഞ്ഞതാണ്. അത് ഇപ്പോള്‍ ശരിയാണെന്ന് വന്നു. മാനനഷ്ടം ഫയൽ ചെയ്യാൻ അന്ന് മുഖ്യമന്ത്രിയെ താന്‍ വെല്ലുവിളിച്ചിരുന്നു. ഇത് വരെ അത് ചെയ്തിട്ടില്ലെന്നും പി സി ജോര്‍ജ് വ്യക്തമാക്കി.
താന്‍ സരിത എസ് നായരുമായി ഫോണ്‍ സംഭാഷണം നടത്തിയത് ഇത്ര വലിയ കാര്യമാണോ. സരിതയുമായി എത്ര കാലമായി താൻ ഫോണ്‍ വിളിക്കുന്നു. ‘ചക്കര പെണ്ണേ’ എന്നാണ് താൻ സരിതയെ വിളിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
















