ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം എന്ന ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ കമൽ ഹാസൻ സംവിധായകൻ കനകരാജിന് ലെക്‌സസ് കാർ സമ്മാനമായി നൽകിയിരുന്നു. ഇപ്പോഴിതാ ലോകേഷിനെ കൂടാതെ സിനിമയിൽ പ്രവർത്തിച്ച 13 അസിസ്റ്റന്റ് ഡയറക്ടർമാർക്ക് അദ്ദേഹം ഒരു ലക്ഷം രൂപ വിലയുള്ള അപ്പാച്ചെ RTR 160 ബൈക്കുകൾ സമ്മാനിച്ചിരിക്കുകയാണ് കമൽ ഹാസൻ. മുഴുവൻ സംവിധാന ടീമിനും അവരുടെ അർപ്പണബോധത്തിനും കഠിനാധ്വാനത്തിനും പ്രതിഫലം ആയിട്ടാണ് കമൽഹാസന്റെ നൽകാൻ ബൈക്കുകൾ സമ്മാനിച്ചത് .
ജൂൺ 3 ന് തിയേറ്ററുകളിൽ റിലീസിനെത്തിയ വിക്രം വെറും നാല് ദിവസം കൊണ്ട് 200 കോടിയിലധികം രൂപയാണ് നേടിയത്.ലോകേഷ് കങ്കരാജ് രചനയും സംവിധാനവും നിർവ്വഹിച്ച വിക്രം രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ നിർമ്മിച്ച ഒരു ആക്ഷൻ എന്റർടെയ്‌നറാണ്. മൽഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ കാളിദാസ് ജയറാം, നരേൻ, അർജുൻ ദാസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം .
















