കോവിഡ് ഭേദമാകാത്തതിനാൽ സോണിയ ഗാന്ധി ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്നിൽ ഹാജരാകില്ല.നാഷനല്‍ ഹെറാള്‍ഡ് ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ചോദ്യം ചെയ്യലിനായി സോണിയക്ക് ഇന്ന് ഹാജരാകണമായിരുന്നു.എന്നാൽ കൊവിഡ് സ്ഥിരീകരിച്ച് ഐസലേഷനില്‍ കഴിയുന്നതിനാല്‍ ചോദ്യം ചെയ്യല്‍ മറ്റൊരു ദിവസത്തേക്കു മാറ്റിവയ്ക്കാന്‍ സോണിയ ആവശ്യപ്പെട്ടതായാണു റിപോർട്ടുകൾ.
ചോദ്യം ചെയ്യുന്നതിനായി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും മകന്‍ രാഹുല്‍ ഗാന്ധിക്കും ഇഡി നോട്ടിസ് അയച്ചിരുന്നു. എന്നാല്‍ അതിനു ശേഷം ജൂണ്‍ 2ന് സോണിയയ്ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ഐസലേഷനില്‍ പ്രവേശിക്കുകയും ചെയ്തു. കൊവിഡ് നെഗറ്റീവ് ആകാത്ത സാഹചര്യത്തില്‍ ഇന്ന് സോണിയയ്ക്ക് ഇഡിക്ക് മുന്നിൽ ഹാജരാകാന്‍ സാധിച്ചേക്കില്ല.
















