ശ്രീനഗർ: ജമ്മു കാഷ്മീരിൽ ഉണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. ഇന്ന് പുലർച്ചെ കാഷ്മീരിലെ കുപ്വാരയിലാണ് സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്.
കൊല്ലപ്പെട്ട രണ്ട് ഭീകരരിൽ ഒരാൾ പാക്കിസ്ഥാനിൽനിന്നുള്ള തുഫൈലാണെന്നും കാഷ്മീർ പോലീസ് വ്യക്തമാക്കി.
















