ഡല്‍ഹി: പ്രവാചകനെതിരേ നടത്തിയ വിവാദപരാമര്‍ശം നടത്തിയ നേതാക്കള്‍ക്കെതിരേ നടപടി എടുത്തിട്ടും പ്രതിഷേധങ്ങള്‍ അടങ്ങാത്തത് ബി.ജെ.പി.യെ പ്രതിരോധത്തിലാക്കുന്നു. രാജ്യത്തിനകത്തും പുറത്തും വിഷയം ചര്‍ച്ചയായത് കേന്ദ്രസര്‍ക്കാരിനും തലവേദനയായി.
ബി.ജെ.പി. നേതാക്കള്‍ നേരത്തേയും വിദ്വേഷപ്രസ്താവനകള്‍ നടത്തി വിവാദങ്ങളുണ്ടാക്കിയിട്ടുണ്ടെങ്കിലും അന്താരാഷ്ട്രതലത്തിലേക്ക് വിഷയങ്ങള്‍ വളര്‍ന്നിരുന്നില്ല. അതിനാല്‍, പ്രശ്‌നം തണുക്കുന്നതുവരെ ഈ വിഷയത്തില്‍ പ്രസ്താവനകള്‍ വേണ്ടെന്ന് പാര്‍ട്ടി ദേശീയനേതൃത്വം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
















