ലണ്ടന്‍: യുകെയിൽ 77 മങ്കിപോക്സ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ജൂൺ 5 വരെ യുകെയിൽ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 302 ആയിരുന്നു. കുരങ്ങുപനിയുടെ അധിക കേസുകളിൽ 73 എണ്ണം ഇംഗ്ലണ്ടിലും രണ്ടെണ്ണം സ്കോട്ട്ലൻഡിലും രണ്ട് വെയിൽസിലും ആയിരുന്നു.
നിലവിൽ ഇംഗ്ലണ്ടിൽ 287, സ്കോട്ട്ലൻഡിൽ 10, വടക്കൻ അയർലൻഡിൽ രണ്ട്, വെയിൽസിൽ മൂന്ന് കേസുകൾ സ്ഥിരീകരിച്ചതായി യുകെഎച്ച്എസ്എ അറിയിച്ചു. ഇതിൽ അപകടസാധ്യത കുറവാണെന്നും കാരണം വൈറസ് എളുപ്പത്തിൽ പടരില്ലെന്നും യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി അറിയിച്ചു.
20 നും 49 നും ഇടയിൽ പ്രായമുള്ളവരിലാണ് മിക്ക മങ്കിപോക്സ് കേസുകളും ഉണ്ടായിരിക്കുന്നത്. മെയ് 6 നും 31 നും ഇടയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 190 കേസുകളിൽ, 111 കേസുകളും സ്വവർഗ്ഗാനുരാഗികൾ, ബൈസെക്ഷ്വൽ അല്ലെങ്കിൽ പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന മറ്റ് പുരുഷന്മാരാണ്.
















