ഭുവനേശ്വർ: ആണവായുധ ശേഷിയുള്ള ദീർഘദൂര ബാലിസ്റ്റിക് മിസൈൽ, അഗ്നി-IV ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. 4,000 കിലോമീറ്റർ അകലെയുള്ള ലക്ഷ്യം ഭേദിക്കാൻ ശേഷിയുള്ളതാണ് മിസൈൽ. ഒഡീഷയിലെ എപിജെ അബ്ദുൾ കലാം ദ്വീപ് തീരത്ത് നിന്നാണ് മിസൈൽ പരീക്ഷിച്ചത്. അഗ്നി-IVന്റെ പരീക്ഷണം വിജയമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
രണ്ട് ഘട്ടമുള്ള ഉപരിതല-ഉപരിതല ബാലിസ്റ്റിക് മിസൈലാണ് അഗ്നി-4. 20 മീറ്റര്‍ നീളമുള്ള മിസൈലിന് 17 ടണ്‍ ഭാരമുണ്ട്. 4000 കിലോമീറ്റര്‍ ദൂരത്തേക്ക് ഒരു ടണ്‍ ആണവ യുദ്ധ സാമഗ്രികള്‍ എത്തിക്കാന്‍ ശേഷിയുളള മിസൈലാണിത്.
ഇതിനോടകം തന്നെ സൈന്യത്തിന്റെ ഭാഗമായ അഗ്നി-4 പാകിസ്താനെ ലക്ഷ്യമിട്ടാണ് നിര്‍മിച്ചത്. ഡി.ആര്‍ഡിഒ നിര്‍മിച്ച അഗ്നി-4 2011, 2012, 2014, 2015, 2017, 2018 വര്‍ഷങ്ങളിലും വിക്ഷേപിച്ച് വിജയം കണ്ടിരുന്നു.
















