നീണ്ട ഇടവേളക്ക് ശേഷം നടൻ ശങ്കർ നായകനാകുന്ന ‘ഓർമ്മകളിൽ’ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി.പ്രീമിയർ സിനിമാസിന്റെ ബാനറിൽ എം വിശ്വപ്രതാപ് രചനയും നിർമ്മാണവും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണിത്. കന്യാകുമാരി ജില്ലയിലെ പ്രകൃതിരമണീയമായ ലൊക്കേഷനുകളിലായിരുന്നു ചിത്രീകരണം നടന്നത്.
ജീവിതത്തിലെ പ്രശ്നങ്ങളെ അതിജീവിക്കുന്ന കഥയാണ് സിനിമയുടെ ഇതിവൃത്തം. സമ്പന്നതയുടെയും ഉയർന്ന വിദ്യാഭ്യാസത്തിന്റെയും ആഡംബരത്തിൽ ജീവിക്കുന്ന വീണാ ബാലചന്ദ്രന്റെ ജീവിതത്തിലേക്ക് അവിചാരിതമായി കടന്നുവരുന്ന ചില ജീവിതസാഹചര്യങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥാ മുന്നോട്ടു പോകുന്നത്.
ഡിഐജി കഥാപാത്രമായിട്ടാണ് ചിത്രത്തിൽ ശങ്കർ എത്തുന്നത്.ശങ്കറിനു പുറമെ , ഷാജു ശ്രീധർ , നാസർ ലത്തീഫ്, ദീപാ കർത്താ , പൂജിത മേനോൻ , വിജയകുമാരി , അജയ്, ആര്യൻ കതൂരിയ , റോഷൻ അബ്ദുൾ, മാസ്റ്റർ ദൈവിക്, സതീഷ് തൃപ്പരപ്പ്, ശ്രീരാം ശർമ്മ, സുരേഷ്കുമാർ . പി എന്നിവർ അഭിനയിക്കുന്നു. ജാസിഗിഫ്റ്റും സുജാത മോഹനും ആലപിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതമൊരുക്കിയിരിക്കുന്നത് ഗായകനും മ്യൂസിക് ഡയറക്ടറുമായ ജോയ് മാക്സ്‌വെൽ ആണ്. ഗാനങ്ങൾക്ക് വരി എഴുതിയിരിക്കുന്നത് എം വിശ്വപ്രതാപ് തന്നെയാണ് .ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് നിതിൻ കെ രാജ് ആണ്.

എഡിറ്റിംഗ് – വിപിൻ മണ്ണൂർ, പ്രൊഡക്ഷൻ കൺട്രോളർ – ജയശീലൻ സദാനന്ദൻ , ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – എ എൽ അജികുമാർ , പശ്ചാത്തലസംഗീതം – സുധേന്ദുരാജ്, കല-ബിനിൽ കെ ആന്റണി, ചമയം – പ്രദീപ് വിതുര, കോസ്‌റ്റ്യും – രവികുമാരപുരം, പ്രൊഡക്ഷൻ മാനേജർ – പ്രസാദ് മുണ്ടേല, ഫിനാൻസ് കൺട്രോളർ – ടി മഗേഷ്, ഡിസൈൻസ് – വിനീത് വാസുദേവൻ, സംവിധാന സഹായികൾ – ആഷിക് സുധാകരൻ, അരുൺ കുമ്മാസി, സ്നിഗ്ദിൻ സൈമൺ ജോസഫ് , സോബിൻ ജോസഫ് ചാക്കോ , സ്റ്റുഡിയോ – പോസ്റ്റ് ഫോക്കസ് എന്റർടെയ്ൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ്, സ്റ്റിൽസ് – അജേഷ് ആവണി , പി ആർ ഒ – അജയ് തുണ്ടത്തിൽ .
















