പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം പാപ്പന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയെന്ന സന്തോഷം പങ്കുവെച്ച് സുരേഷ് ഗോപി. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് വിവരം പങ്കുവെച്ചിരിക്കുന്നത്. ഡബ്ബിംഗ് പൂര്‍ത്തിയാക്കിയതിന്റെ സന്തോഷത്തില്‍ ചുവടുവെയ്ക്കുന്ന സുരേഷ് ഗോപിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
സംവിധായകന്‍ ജോഷിയും സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിയും ഏഴു വര്‍ഷത്തിനു ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്.പ്രഖ്യാപന സമയം മുതല്‍ തന്നെ വന്‍ പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ
ആശാ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയവരും കഥാപാത്രങ്ങളായെത്തുന്നു. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ക്യൂബ്സ് ഇന്റർനാഷണൽ ഗ്രൂപ്പിന്റെയും ബാനറിൽ ഒരുങ്ങുന്ന ചിത്രം ഡേവിഡ് കാച്ചപ്പിള്ളിയും ഷരീഫ് മുഹമ്മദും ചേർന്ന് ആണ് നിർമ്മിക്കുന്നത്.
#Paappan dubbing completed. Release date announcement and further updates coming soon!#SureshGopi #Joshiy #GokulSuresh #NylaUsha #NeetaPillai #RJShaan #JakesBejoy #AjayDavidKachappilly pic.twitter.com/8MIjIjs6LI
— Team Suresh Gopi (@SGOfficialTeam) June 5, 2022
















