സംവിധായകനും നിര്‍മ്മാതാവുമായ കരൺ ജോഹര്‍ ഒരുക്കിയ പാര്‍ട്ടിയിൽ പങ്കെടുത്ത ബോളിവുഡ് താരങ്ങൾക്ക് കൊവിഡ്. മെയ് 25ന് തന്റെ ജന്മദിനം ആഘോഷിക്കാൻ കരൺ ജോഹർ യാഷ് രാജ് സ്റ്റുഡിയോസിൽ വെച്ച് പാർട്ടി ഒരുക്കിയിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലായി 50 ഓളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകൾ. ഷാരൂഖ് ഖാന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കത്രീന കെയ്ഫിനും കൊവിഡ് സ്ഥിരീകരിച്ചതായുള്ള വാര്‍ത്തകൾ പുറത്തുവന്നു. വിക്കി കൗശലിനും ആദിത്യ റോയ്ക്കും കൊവിഡ് സ്ഥിരീകരിച്ച് കഴിഞ്ഞു. ഇതോടെ കൊവിഡ് ബാധിച്ചത് കരൺ ജോഹറിന്റെ പാര്‍ട്ടിയിൽ നിന്നാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകൾ. പാര്‍ട്ടിയിൽ പങ്കെടുത്ത, സിനിമാ താരങ്ങളല്ലാത്തകരൺ ജോഹറിന്റെ സുഹൃത്തുക്കൾക്കും കൊവിഡ് ബാധിച്ചതായും റിപ്പോര്‍ട്ടുണ്ട്.
















