കറന്‍സി നോട്ടുകളില്‍ രവീന്ദ്ര നാഥ ടാഗോറിന്‍റേയും എപിജെ അബ്ജുള്‍ കലാമിന്‍റേയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്താന്‍ റിസര്‍വ് ബാങ്ക് നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ നിലവിലെ നോട്ടുകളിൽ ഒരു മാറ്റവും കൊണ്ടുവരാൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ.കറന്‍സി നോട്ടുകളിൽ നിന്ന് മഹാത്മാ ഗാന്ധിയെ മാറ്റില്ലെന്നും ആർബിഐ വ്യക്തമാക്കി.
കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശ പ്രകാരം വാട്ടര്‍മാര്‍ക്ക് ചെയ്ത പുതിയ നോട്ടുകളുടെ രൂപരേഖ തയ്യാറായിക്കഴിഞ്ഞു. എന്നാല്‍ ഈ ചിത്രങ്ങളടങ്ങിയ നോട്ടുകളുടെ അച്ചടിക്കുള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടില്ല എന്നും വിവരം പുറത്തു വന്നിരുന്നു. മഹാത്മാഗാന്ധിയുടെ ചിത്രം ഒഴിവാക്കുമോ എന്ന ചര്‍ച്ചകളും ഉണ്ടായി. ഈ സാഹചര്യത്തിൽ കൂടിയാണ് ആര്‍ബിഐയുടെ വിശദീകരണം.കറന്‍സി നോട്ടില്‍ രബീന്ദ്രനാഥ ടഗോറിന്റെയും എപിജെ അബ്ദുല്‍ കലാമിന്റെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്താനുള്ള നിര്‍ദേശം പരിഗണനയിലാണെന്നാണ് റിപ്പോര്‍ട്ടുകൾ അടിസ്ഥാനരഹിതമാണെന്നും ആർബിഐ വെളിപ്പെടുത്തി.
















