ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. വടകര തിരുവള്ളൂര്‍- കാഞ്ഞിരാട്ട് തറയില്‍
ഗോപാലന് ആണ് ,ഭാര്യ ലീലയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. ഉറങ്ങിക്കിടന്ന ലീലയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം ഗോപാലന് തൂങ്ങി മരിക്കുകയായിരുന്നു. ഇന്ന് രാവിലെ അഞ്ചുമണിയോട് കൂടിയാണ് വീട്ടിലുണ്ടായിരുന്ന ഗോപാലന്റെ അനുജന് ഉള്‍പ്പെടെയുള്ളവര്‍ വിവരമറിയുന്നത്.
ദീര്‍ഘനാളായി ലീല ക്യാന്‍സര്‍ ബാധിതയായി കിടപ്പിലായിരുന്നു. കാഞ്ഞിരാട്ടുതറ സിഎച്ച്സിക്ക് സമീപം ചായക്കട നടത്തുകയായിരുന്നു ഗോപാലന്. കട കുറച്ചു നാളായി തുറന്നിരുന്നില്ല. ഇവര്‍ക്ക് മക്കളില്ല. തഹസില്‍ദാറും, പോലീസും, ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.