കഴിഞ്ഞ കുറേ നാളുകളായി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി കേന്ദ്രസര്‍ക്കാരിന്‍റെ നയങ്ങളുടെ വിമര്‍ശകനാണ്. ഇപ്പോൾ വീണ്ടും കേന്ദ്രസർക്കാരിനെതീരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് സുബ്രമണ്യൻ സ്വാമി. മോദി സർക്കാരിന്റെ എട്ട് വർഷത്തിൽ ഭാരതമാതാവ് ലജ്ജിച്ച് തലതാഴ്ത്തുന്നുവെന്ന് സുബ്രമണ്യൻ സ്വാമിയുടെ ട്വീറ്റ് . യുക്രൈൻ അധിനിവേശത്തിൽ റഷ്യയ്ക്ക് മുമ്പിൽ കീഴടങ്ങി,ഖത്തറിന് മുന്നിൽ വിദേശ നയം അടിയറവ് വച്ചു, ക്വാഡിൽ അമേരിക്കയ്ക്ക് മുമ്പിലും കീഴടങ്ങി തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ വിമർശനം.
ബിജെപി വക്താക്കളുടെ നബി വിരുദ്ധ വിവാദ പ്രസ്താവനയില്‍ കേന്ദ്രസര്‍ക്കാര്‍ ഖേദം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് സുബ്രമണ്യൻ സ്വാമിയുടെ ഈട്വിറ്റ്.‘എട്ട് വര്‍ഷത്തെ മോദി ഭരണത്തിനിടെ ഇന്ത്യ ലഡാക്കില്‍ ചൈനയുടെ മുമ്പില്‍ ഇഴഞ്ഞുനീങ്ങി, യുക്രൈന്‍ വിഷയത്തില്‍ റഷ്യയുടെ മുമ്പില്‍ മുട്ടുകുത്തി, ക്വാഡില്‍ അമേരിക്കക്ക് കീഴടങ്ങി, ഇപ്പോഴിതാ ഖത്തറിന് മുന്നിൽ വിദേശ നയം അടിയറവ് വച്ചു.’ സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റില്‍ പറയുന്നു.
















