തമിഴ്നാട്ടിൽ 12 പേരിൽ കോവിഡ് ഒമിക്രോൺ വകഭേദം കണ്ടെത്തിയതായി ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യൻ അറിയിച്ചു. എട്ടു പേർക്ക് ബിഎ 5 വകഭേദവും നാലുപേർക്ക് ബിഎ 4 വകഭേദവുമാണ് കണ്ടെത്തിയത്. 139 സാമ്പിളുകളാണ് ജനിതക ശ്രേണീ പരിശോധനക്കായി അയച്ചിരുന്നത്.
തമിഴ്നാട്ടിൽ ആദ്യമായാണ് ബിഎ 5 വകഭേദം കണ്ടെത്തിയത്. സംസ്ഥാനത്ത് നിലവിലുള്ള 790 കോവിഡ് ബാധിതരിൽ 46 പേർ ആശുപത്രികളിൽ ചികിത്സയിലാണ്. ആറുപേർ തീവ്രപരിചരണ വിഭാഗത്തിലാണെന്നും മന്ത്രി അറിയിച്ചു.
















