ഡൽഹി: ഉത്തരാഖണ്ഡിൽ തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് 22 പേര്‍ മരിച്ചു. പന്ന ജില്ലയിൽ നിന്ന് 28 പേരുമായി ഉത്തരകാശിയിലേക്ക് പോയ ബസാണ് അപകടത്തിൽ പെട്ടത്. 6 പേർക്ക് പരിക്കേറ്റു. രക്ഷാപ്രവർത്തനം തുടരുന്നു എന്ന് ഡിജിപി വ്യക്തമാക്കി.
അപകടത്തില്‍ പ്രധാനമന്ത്രി അതീവ ദുഃഖം രേഖപ്പെടുത്തിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50000 രൂപയും നൽകും .
















