ഇപ്പോൾ നടക്കുന്ന സിനിമാ പ്രമോഷന്റെ ഭാഗമായി നല്‍കുന്ന അഭിമുഖങ്ങളില്‍ താരങ്ങള്‍ നല്‍കുന്ന ചില മറുപടികള്‍ക്ക് കിട്ടുന്ന വരവേല്‍പ്പും ചോദ്യകര്‍ത്താവ് നേരിടേണ്ടി വരുന്ന സൈബര്‍ ആക്രമണത്തിനെതിരെയും പ്രതികരണവുമായി നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. ‘തേച്ച് ഒട്ടിച്ച തഗ്ഗ്’ ക്യാപ്ഷനുമായി വരുന്ന വിഡിയോകള്‍ക്ക് പിന്നിലെ ചില യാഥാര്‍ത്ഥ്യങ്ങള്‍ വിവരിക്കുകയാണ് നടി അശ്വതി.
“തങ്ങളോട് ചോദിക്കേണ്ട ചോദ്യങ്ങള്‍ക്ക് ഒരു കൃത്യമായ നിലവാരം വേണമെന്ന് ആഗ്രഹിക്കുന്ന താരങ്ങള്‍ അവരെ ഇന്റര്‍വ്യൂ ചെയ്യുന്ന ആളിന്റെ മിനിമം പ്രൊഫൈല്‍ എന്താവണം എന്ന് കൂടി തീരുമാനിക്കട്ടെ! അല്ലെങ്കില്‍ അവര്‍ ആഗ്രഹിക്കുന്ന നിലവാരം ഉള്ള ചാനലുകള്‍ക്ക് മാത്രം ഇന്റര്‍വ്യൂ കൊടുത്താല്‍ മതിയല്ലോ!”, എന്നുമാണ് അശ്വതി ചോദിക്കുന്നത്.
















