ഭുവനേശ്വര്‍: ഒഡീഷയില്‍ മന്ത്രിസഭാ പുനഃസംഘടന. മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്‍റെ ആവശ്യപ്രകാരം എല്ലാ മന്ത്രിമാരും രാജിവച്ചു. സംസ്ഥാന സെക്രട്ടേറിയറ്റായ ലോക് സേവാഭവനിലേക്ക് മന്ത്രിമാരെ വിളിച്ചുവരുത്തിയാണ് രാജി സ്വീകരിച്ചത്. നാളെ പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യും.
മന്ത്രിസഭ പുനഃസംഘടനയില്‍ യുവനിരക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച രാവിലെ 11.45ന് രാജ്ഭവനിലെ കൺവൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യും.
പുരി സന്ദർശനത്തിനെത്തിയ ഗവർണർ പ്രൊഫ.ഗണേഷി ലാലിനെ മന്ത്രിസഭ പുനസംഘടന സംബന്ധിച്ച വിവരം അറിയിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെയും കോണ്‍ഗ്രസിനെയും പുറകിലാക്കി ബിജെഡി തന്നെയാണ് ഒഡീഷയില്‍ വിജയിച്ചത്.
















